ക്യാപ്റ്റന്‍ മന്‍ദീപ് സിങിന്റെ മകള്‍ക്കെതിരെ സെവാഗും യുദ്ധത്തിനെതിരെ സംസാരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളുടെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം.

ക്യാപ്റ്റന്‍ മന്‍ദീപ് സിങിന്റെ മകള്‍ക്കെതിരെ സെവാഗും യുദ്ധത്തിനെതിരെ സംസാരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളുടെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മന്‍ദീപ് സിങിന്റെ മകള്‍ ഗുര്‍മെഹര്‍ കൗറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും, കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു അടക്കമുള്ളവര്‍ രംഗത്തെത്തി.

താനല്ല രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയതെന്നും തന്റെ ബാറ്റാണെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്താണ് സെവാഗിന്റെ പരിഹാസം. അതേസമയം, ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയത്, യുദ്ധം ഒഴിവാകുന്നത് ശക്തമായ സൈനിക ശക്തി ഉള്ളത് കൊണ്ടാണ്. ഇന്ത്യ ആരേയും കടന്നാക്രമിക്കാറില്ല. ദുര്‍ബലമായ സമയത്ത് ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചു.

എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല യുദ്ധമാണെന്ന ഗുര്‍മെഹറിന്റെ പോസ്റ്റിനോടുള്ള പ്രതികരണമായിട്ടാണ് റിജിജുവിന്റെ ട്വീറ്റ്.ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ ഡല്‍ഹി രാംജാസ് കോളേജില്‍ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിന് എബിവിപി വിലക്കിയതിനെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിനുമായി രംഗത്തെത്തിയതോടെയാണ് ഗുര്‍മെഹറിന്റെ ഫോസ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായത്.

സ്റ്റുഡന്റ്‌സ് എഗൈന്‍സ്റ്റ് എബിവിപി എന്ന ഹാഷ്ടാഗിലായിരുന്നു ഗുര്‍മെഹറിന്റെ ക്യാമ്പയിന്‍. താന്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് പക്ഷേ താന്‍ എബിവിപിയെ ഭയക്കുന്നില്ല. താന്‍ ഒറ്റക്കല്ല. തന്റെ കൂടെ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികളുമുണ്ടെന്നും ഗുര്‍മെഹര്‍ പറയുന്നു. ഇത്തരത്തില്‍ പേപ്പറില്‍ എഴുതി കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രമാണ് ഗുര്‍മെഹര്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയത്. പ്രൊഫൈല്‍ ചിത്രം മാറ്റിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികള്‍ തനിക്ക് വരുന്നുണ്ടെന്ന് ഗുര്‍മെഹര്‍ വെളിപ്പെടുത്തിയിരുന്നു.

Show More

Related Articles

Close
Close