ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗികശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പരിശോധനാഫലം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗികശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പരിശോധനാഫലം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. കേസില്‍ ഇത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക് പോകും. കേസില്‍ ഫ്രാങ്കോയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ നിലവിലെ തെളിവുകള്‍ അപര്യാപ്തമാണെന്നതാണ് ജലന്ധറിലേക്ക് വീണ്ടും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. ഇതിനായി അടുത്ത് ആഴ്ച തന്നെ അന്വേഷണ സംഘം ജലന്ധറിലെത്തും.

ബിഷപ്പ് ജയിലില്‍ ആയതോടെ കൂടുതല്‍ വിവരങ്ങള്‍ കേസില്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ആദ്യത്തെ സന്ദര്‍ശനത്തില്‍ ബിഷപ്പിനെതിരെ പലരും പരാതി പറയാന്‍ തയ്യാറായില്ല. ഭീഷണി ഭയന്നായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജലന്ധറില്‍ ജയിലിലായതോടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരാന്‍ ഇടയുണ്ട്. കൂടുതല്‍ വൈദികരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും മൊഴിയെടുക്കും. പീഡനം നടന്ന കാലയളവില്‍ ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും ജലന്ധറില്‍ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്.

Show More

Related Articles

Close
Close