പാകിസ്താനില്‍ നിന്നു പോലും ഇത്രയും സ്നേഹം ലഭിച്ചിട്ടില്ല

Shahid-Afridi-recordഇന്ത്യക്കാരുടെ സ്നേഹം ഞങ്ങള്‍ക്ക് പാകിസ്താനില്‍ നിന്നുപോലും ലഭിച്ചിട്ടില്ലെന് പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി. ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെത്തിയ പാകിസ്താന്‍ ടീമിന് കൊല്‍ക്കത്തയിൽ നല്‍കിയ സ്വീകരണത്തിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള ആസ്വാദനം മറ്റെവിടെയാകുമ്പോഴും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. കരിയറിന്‍െറ അവസാന ഘട്ടത്തിലാണ് ഞാനുള്ളത്. ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്നേഹത്തെ കുറിച്ച് എല്ലായ്പ്പോഴും ഓര്‍ക്കും. പാകിസ്താനിലുള്ളതു പോലെ ഇവിടെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളുകളുണ്ട്,  എന്‍െറ ക്രിക്കറ്റ്  കരിയറില്‍ ഇന്ത്യയില്‍ കളിച്ച അധിക മത്സരങ്ങളും ഞാന്‍ നന്നായി  ആസ്വദിച്ചിരുന്നു. ശുഐബ് മാലിക് വിവാഹം കഴിച്ചത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെയാണ്, ഇന്ത്യയോടുള്ള ആദരവുകൊണ്ടായിരിക്കാം അത്’ -അഫ്രീദി വ്യക്തമാക്കി. സുരക്ഷയെ സംബന്ധിച്ച ഇന്ത്യ- പാക് രാജ്യങ്ങളുടെ നീക്കങ്ങളെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ ക്രിക്കറ്റ് കളിക്കാരാണ്, രാഷ്ട്രീയക്കാരല്ലെന്നായിരുന്നു അഫ്രീദിയുടെ മറുപടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close