ഷെയ്ന്‍ വോണിന്റെ ‘വെളിപ്പെടുത്തല്‍’

ഇന്ത്യന്‍ താരം മുനാഫ് പട്ടേലിനെതിരെ ഗുരുതര ആരോപണവുമായി സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ രംഗത്ത്. മുനാഫ് ഐപിഎല്‍ കളിക്കാനായി ആറ് വയസ്സോളം കുറച്ചെന്നാണ് ഇംഗ്ലണ്ട്-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിന്റെ കമന്റെറി ബോക്‌സിലിരുന്ന് വോണിന്റെ വെളിപ്പെടുത്തല്‍.

patel2008ലെ ഐപിഎല്‍ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചു കൊണ്ടിരുന്ന മുനാഫ് പട്ടേലിനോട് ഒരിക്കല്‍ വോണ്‍ അയാളുടെ പ്രായം ചോദിച്ചുവത്രെ. യഥാര്‍ത്ഥ പ്രായമാണോ ഐപിഎല്‍ പ്രായമാണോ എന്നായിരുന്നു മുനാഫിന്റെ മറുപടി. മുനാഫ് തുടര്‍ന്നു, എന്റെ യഥാര്‍ത്ഥ പ്രായം 35 അണ്, ഐപിഎല്‍ കളിക്കാന്‍ വേണ്ടി പ്രായം 29 വയസ്സായി ഞാന്‍ വ്യാജമായി മാറ്റിയിരിക്കുകയാണ് എന്ന്. ഇതായിരുന്നു കമന്റെറി ബോക്‌സിലിരുന്ന് വോണിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യക്കായി 13 ടെസ്റ്റും 70 ഏകദിനവും മൂന്ന് ടി20യും കളിച്ചിട്ടുളള മുനാഫ് പട്ടേല്‍ ടെസ്റ്റില്‍ 35 വിക്കറ്റും ഏകദിനത്തില്‍ 86 വിക്കര്‌റും ടി20യില്‍ നാല് വിക്കറ്റും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായി ജെഴ്‌സി അണിഞ്ഞിട്ടുളള താരം 61 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

 

Show More

Related Articles

Close
Close