മോദിയുടെ ഉദ്ദേശശുദ്ധിയെ സംശിയിക്കേണ്ടതില്ല; റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് ശരത് പവാര്‍

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എന്‍.സി.പി. നേതാവ് ശരത് പവാര്‍. മോദിയുടെ ഉദ്ദേശശുദ്ധിയെ സംശിയിക്കേണ്ടതില്ലെന്ന് പവാര്‍ മാറാഠി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശരത് പവാറിന്റെ പ്രസ്ഥാവനയെ സ്വാഗതം ചെയ്ത് ബിജെപിയും രംഗത്തെത്തി.

റാഫേല്‍ അഴിമതി ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പവാറിന്റെ പ്രതികരണം.

അതേസമയം, റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്തായിരുന്നു എന്നതില്‍ ജനങ്ങള്‍ക്ക് യാതൊരു സംശയവുമില്ലെന്നും കാരാറിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്നും എന്‍സിപി ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close