ഷാരൂഖിന് ബിരുദം കിട്ടി

sharook

ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാന് ബിരുദം കൈയിൽ കിട്ടിയത് ഇപ്പോഴാണ്. ന്യൂഡൽഹിയിലെ ഹൻസ് രാജ് കോളേജിൽ നിന്ന് എക്കണോമിക്‌സിലാണ് ബിരുദം ലഭിച്ചത്. എന്നാൽ ഷാരൂഖ് ഇതിന് യോഗ്യത നേടിയത് ഇന്നോ ഇന്നലെയോ അല്ല. 1988 ലാണ് ഷാരൂഖ് ഡിഗ്രി പാസാകുന്നത്. എന്നാൽ തിരക്കുകൾ കാരണം സർട്ടിഫിക്കറ്ര് വാങ്ങാൻ വൈകി. 28 വർഷത്തിനുശേഷം വീണ്ടും കോളേജിലെത്തിയാണ് ഷാരൂഖ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഇത്രകാലം തന്റെ സർട്ടിഫിക്കറ്റ് സൂക്ഷിച്ചു വച്ച കോളേജ് അധികൃതർക്ക് ഷാരൂഖ് നന്ദി പറഞ്ഞു.

പൂർവ വിദ്യാർത്ഥിയായ സൂപ്പർ സ്‌റ്റാറിനെക്കുറിച്ച് തങ്ങൾക്ക് അഭിമാനമുണ്ടെന്നും ഈ സർട്ടിഫിക്കറ്റ് സമ്മാനിക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു കോളേജ് പ്രിൻസിപ്പലിന്റെ പ്രതികരണം. മക്കൾ ഒപ്പമുണ്ടായിരുന്നെങ്കിൽ കോളേജിന്റെ മുക്കും മൂലയും അവരെ കൊണ്ടുനടന്ന് കാണിക്കാമായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. വിദ്യാർത്ഥികൾക്കൊപ്പം അല്പനേരം ചെലവിട്ട ഷാരൂഖ് തന്റെ പുതിയ ചിത്രമായ ഫാനിലെ ആദ്യ ഗാനം അവർക്കായി പങ്കു വച്ച ശേഷമാണ് മടങ്ങിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close