സൗദിയില്‍ ഷെല്ലാക്രമണത്തില്‍ നാലു മലയാളി നഴ്‌സുമാര്‍ മരിച്ചു

Saudi_Arabia_attack_091815
സൗദി സഖ്യസേനയുടെ ഷെല്ലാക്രമണത്തില്‍ നാല് മലയാളി മെയില്‍ നേഴ്സുമാര്‍ മരിച്ചു . സൗദിയില്‍ ജിസാന് സമീപമുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലിനു നേരെയുണ്ടായ ആക്രമണത്തിലാണ് നേഴ്സുമാര്‍ മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ എറണാകുളം സ്വദേശി ഫറൂഖ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് മറ്റു മൂന്നുപേര്‍. സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ നേഴ്സുമാരാണ് നാലുപേരും.ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 9.10 ഓടെ ആയിരുന്നു ഷെല്ലാക്രമണം. സംഘര്‍ഷം രൂക്ഷമായി തുടരുന്ന യെമനില്‍ നിന്നും വിക്ഷേപിച്ച ഷെല്‍ ഹോസ്റ്റലിന് മുകളില്‍ വീഴുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close