മനസ്സ് തുറക്കാതെ ശോഭന

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ശോഭനാജോര്‍ജിനെ മാറ്റി നിര്‍ത്താനാവില്ല. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ രംഗപ്രവേശം. 3966 വോട്ട് നേടുകയും ചെയ്തു. ഒരു പാര്‍ട്ടിയുടെയും  ലേബലിലായിരുന്നില്ല ശോഭനയുടെ മത്സരം. 

കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ ചെങ്ങന്നൂരിനെ ശോഭന നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 1991 ലും 1996 ലും 2001 ലും.. ആദ്യ തവണ ഗോദായിലിറങ്ങുമ്പോള്‍ ഇവര്‍ കോണ്‍ഗ്രസ്സുകാര്‍ക്കു പോലും പരിചിതയായിരുന്നില്ല. എങ്കിലും വിജയം കൊയ്തു. മനസ്സ് തുറക്കുന്നില്ലെങ്കിലും ശോഭന അങ്കത്തട്ടിലെ കരുനീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ പിടിച്ച വോട്ടുകള്‍ ഒട്ടും നിസാരമല്ലെന്ന് ഇവര്‍ പറയുന്നു. അന്ന് ഈ വോട്ടുകള്‍ നിര്‍ണ്ണായകമായെന്നും ശോഭന   ഡി എന്‍ ന്യൂസിന് അനുവദിച്ച പ്രത്യേക ടെലിഫോണിക് ഇന്റര്‍വ്യൂവില്‍ അഭിപ്രായപ്പെട്ടു.

 ശോഭന പിടിച്ച വോട്ടുകള്‍ യു.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചെന്നാണ് രാഷ്ടീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഇവരെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് തങ്ങളാണെന്ന് പ്രമുഖ സി.പി.എം നേതാവ് തന്നെ അടുത്തിടെ കെ കെ രാമചന്ദ്രന്‍നായര്‍ എം എല്‍ എ യുടെ , അനുശോചന യോഗത്തില്‍ തുറന്നടിച്ചിരുന്നു. വീണ്ടും തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയിരിക്കെ ശോഭന വീണ്ടും അങ്കത്തട്ടിലിറങ്ങുമോ എന്ന് എല്ലാവരും ഉറ്റു നോക്കുന്നു. മുന്നണികളുടെ സ്ഥാനാര്‍ത്ഥികളാരെന്ന് ഉറപ്പാകുന്നതോടെ ശോഭനയുടെ കാര്യത്തിലും തീരുമാനം വന്നേക്കും. മിഷന്‍ ചെങ്ങന്നൂര്‍ എന്ന കൂട്ടായ്മയുമായി മണ്ഡലത്തില്‍ സജീവമാണ് ശോഭനാ ജോര്‍ജ്ജ്.

Show More

Related Articles

Close
Close