ഫ്‌ളോറിഡയില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

floridaഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കായുളള നിശാക്ലബ്ബില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ 20പേര്‍ മരിച്ചു. ആക്രമണത്തില്‍ 42പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ആക്രമണത്തിനൊടുവില്‍ അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു.

ക്ലബ്ബില്‍ നടന്ന പാര്‍ട്ടി അവസാനിക്കുന്ന സമയം ആയപ്പോഴാണ് അക്രമി തോക്കുമായി അതിക്രമിച്ച് കയറി തലങ്ങും വിലങ്ങും വെടിവെക്കുന്നത്. വെടിവെപ്പിനെ തുടര്‍ന്ന് ക്ലബ്ബിലുണ്ടായിരുന്നവര്‍ ചിതറിയോടി. ആ സമയത്ത് ക്ലബ്ബില്‍ ഏകദേശം നൂറിലധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹാന്‍ഡ് ഗണ്‍, റൈഫിള്‍ എന്നിവയുമായാണ് അക്രമി എത്തിയതെന്നും ഭീകരന്‍ ഏതുരാജ്യക്കാരന്‍ ആണെന്നുളള അന്വേഷണം നടക്കുകയാണെന്നും ഒര്‍ലാന്‍ഡോ പൊലീസ് പറഞ്ഞു.സംഭവമറിഞ്ഞെത്തിയ പൊലീസ് ക്ലബ്ബിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്ഥലത്തുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനുശേഷമാണ് പൊലീസിന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞത്.

Show More

Related Articles

Close
Close