ഷുഹൈബിന്റെ കൊലയ്ക്ക് മുമ്പ് 19 പ്രതികള്‍ക്ക് പരോള്‍ നല്‍കി; ഗുരുതര ആരോപണവുമായി ചെന്നിത്തല

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയ്ക്ക് മുമ്പ് 19 പ്രതികള്‍ക്ക് പരോള്‍ നല്‍കിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കൊടി സുനി ഉള്‍പ്പെടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 3 പ്രതികളും പരോള്‍ ലഭിച്ച് പുറത്തിറങ്ങിയവരുടെ കൂട്ടത്തിലുണ്ട്. പരോളിലിറങ്ങിയ പ്രതികളാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്.  പരോള്‍ രേഖകള്‍ ചെന്നിത്തല പുറത്തുവിട്ടു. ഷുഹൈബിനെ കൊന്നത് ടി.പി.ചന്ദ്രശേഖരനെ കൊന്ന അതേ രീതിയിലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.അതേസമയം, ഷുഹൈബ് കൊലക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. കേസ് തെളിയിക്കാൻ സമ്മർദമുണ്ട്. അന്വേഷണത്തിലാണു പൊലീസിന്റെ പൂർണ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. പരോളിലിറങ്ങിയ തടവുകാർ ഗൂഢാലോചന നടത്തിയാണു ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെയും ചെന്നിത്തല ആരോപിച്ചിരുന്നു. സമീപദിവസങ്ങളിൽ പരോളിലിറങ്ങിയവരുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കണം. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം എന്നതിനാൽ കേസിൽ യുഎപിഎ ചുമത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

Show More

Related Articles

Close
Close