ടി.പി ശ്രീനിവാസന് കിട്ടേണ്ട അടി കിട്ടിസിന്ധു ജോയ്

 

sindhueewസംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസനോട് സിന്ധു ജോയിക്ക് എന്താണ് ഇത്ര ദേഷ്യം. പറയാന്‍ കാരണം മറ്റൊന്നുമല്ല, സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെയാണ്. ടിപി ശ്രീനിവാസന് കഴിഞ്ഞ ദിവസം കോവളത്തുവെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനെക്കുറിച്ചാണ് സിന്ധു ജോയ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ടി.പി ശ്രീനിവാസന്‍ ചോദിച്ചു വാങ്ങിയ അടിയാണിതെന്ന് സിന്ധു ജോയ് പറയുന്നു. എസ്എഫ്‌ഐയെ പിന്തുണച്ചാണ് മുന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സിന്ദു ജോയ് എത്തിയത്. പ്രക്ഷോപകാരികളുടെ നടുവിലേക്ക് ഒരു കൂസലുമില്ലാതെ നടന്നു ചെന്ന ചങ്കൂറ്റത്തെക്കുറിച്ചാണ് സിന്ധു ചൂണ്ടിക്കാട്ടിയത്. ഇതെല്ലാം കണ്ടു കൊണ്ട് പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

ഒരു പ്രക്ഷോഭകാരി ചെയ്ത തെറ്റിന് എസ്എഫ്‌ഐക്കാരെ മുഴുവന്‍ അടച്ചാക്ഷേപിക്കേണ്ട കാര്യമില്ലെന്നും സിന്ധു ജോയ് പറയുന്നു. വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള വേദിയായ ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. കോവളത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നത്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close