സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

Sister-Nirmala
മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ മേരി നിർമ്മല (81) അന്തരിച്ചു. കൊൽക്കത്തയിലാണ് അന്ത്യം. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ സുപ്പീരിയർ ജനറലായിരുന്നു. 1997ലാണ് സിസ്റ്റർ ചുമതലയേറ്റത്. 2009ൽ ചുമതല ഒഴിയുകയും ചെയ്തു.

രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മമതാ ബാനര്‍ജിയാണ് ട്വിറ്ററിലൂടെ സിസ്റ്റര്‍ നിര്‍മലയുടെ മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1934 ലാണ് അവര്‍ ജനിച്ചത്. മാതാപിതാക്കള്‍ നേപ്പാളില്‍ നിന്നുള്ളവരായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തബിരുദവും പിന്നീട് നിയമപരിശീലനവും നേടിയ അവര്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാവുകയായിരുന്നു.

976ൽ മിഷനറീസ് ഒഫ് ചാരിറ്റിയുടെ ശാഖകൾ നിർമല ആരംഭിച്ചു. മദർ തെരേസ മരിച്ച് ആറു മാസത്തിന് ശേഷമാണ് മിഷനറിയുടെ സുപ്പീരിയർ പദവിയിൽ നിർമല എത്തുന്നത്. തുടർന്ന്, മദർ തെരേസ നടത്തി വന്നിരുന്ന സാമൂഹ്യക്ഷേമ പദ്ധതികൾ നിർമല ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. മദർ തെരേസയെ വിശേഷിപ്പിച്ചിരുന്ന ‘മദർ’ എന്ന ബഹുമതി ഉപയോഗിക്കാനും നിർമല വിസമ്മതിച്ചിരുന്നു. അതിന് പകരം സിസ്റ്റർ എന്ന് തന്നെ അഭിസംബോധന ചെയ്താൽ മതിയെന്ന് നിർമല തന്നെ പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close