സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതികാര നടപടികളുമായി മാനന്തവാടി രൂപത!

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ  പ്രതികാര നടപടികളുമായി മാനന്തവാടി രൂപത. സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശച്ചതും സമരത്തില്‍ പങ്കെടുത്തതുമാണ് അച്ചടക്ക നടപടിക്ക് കാരണമായ കുറ്റം. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം തുടങ്ങിയവയില്‍ രൂപതാ സിസ്റ്ററിനെ വിലക്കി.

സിസ്റ്ററിന് കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസമില്ല. ഇതു സംബന്ധിച്ച് മദര്‍ സുപ്പീരിയറിന്റെ നിര്‍ദേശം ലഭിച്ചതായി സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കിരുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പരിശോധന നടത്തിയത്.

ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് കന്യാസ്ത്രീ ലൈംഗിക പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടുവെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു രണ്ടുവര്‍ഷത്തിനിടെ ബിഷപ്പ് 13 തവണ പീഡിപ്പിച്ചു. അതിനാല്‍, ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച കോടതിയാണ് ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയക്ക് വിധേയനാക്കാന്‍ നിര്‍ദേശിച്ചത്.

രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി പൊലീസിന് അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് പ്രതിയെ വീണ്ടും ഹാജരാക്കണമെന്നാണ് പാല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Show More

Related Articles

Close
Close