സ്ലീപ്പര്‍ കോച്ചുകളില്‍ റിസര്‍വ് ചെയ്യാതെയുള്ള പകല്‍ യാത്രക്ക് നിയന്ത്രണം.

sleeper-class

തീവണ്ടികളിലെ സ്ലീപ്പര്‍ കോച്ചുകളില്‍ റിസര്‍വ് ചെയ്യാതെയുള്ള പകല്‍ യാത്രക്ക്  നിയന്ത്രണം. 200 കിലോമീറ്ററില്‍ താഴെയുള്ള പകല്‍ യാത്രയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇത്തരം കോച്ചുകളില്‍ ഹൃസ്വദൂര യാത്ര ചെയ്യണമെങ്കില്‍ 200 കിലോമീറ്ററിനുള്ള നിരക്കും റിസര്‍വേഷന്‍ ചാര്‍ജും നല്‍കണം. എന്നാല്‍ സ്ലീപ്പര്‍ ടിക്കറ്റുമായി കയറാവുന്ന റിസര്‍വേഷനില്ലാത്ത രണ്ടോ മൂന്നോ കോച്ചുകള്‍ പ്രധാന ട്രെയിനുകളില്‍ ഉണ്ടാകും. പകല്‍ സമയത്ത് സ്ലീപ്പര്‍ ടിക്കറ്റുപയോഗിച്ച് ഹൃസ്വദൂര യാത്ര ചെയ്യുന്നവര്‍ റിസര്‍വേഷനില്ലാത്ത സ്ലീപ്പര്‍ കോച്ചുകളില്‍ മാത്രമേ കയറാവൂ. 9 ട്രെയിനുകളില്‍ ഇത്തരം കോച്ചുകളുണ്ടാകും. റിസര്‍വ്ഡ് കോച്ചുകളില്‍ ഹൃസ്വദൂരയാത്ര ചെയ്യണമെങ്കില്‍ കുറഞ്ഞത് 200 കിലോമീറ്ററിന്‍റെ നിരക്കും റിസര്‍വേഷന്‍ ചാര്‍ജും സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ അധികനിരക്കും നല്‍കണം.

ജയന്തി ജനത, ഐലന്‍റ് എക്സ്പ്രസ്, ചെന്നൈ മെയില്‍, മലബാര്‍ എക്സ്പ്രസ്, ആലപ്പുഴ…ചെന്നൈ എക്സ്പ്രസ്, ശബരി എക്സ്പ്രസ്, ധന്‍ബാദ് എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ ഹൃസ്വദൂര യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് കയറാവുന്ന രണ്ടുമുതല്‍ നാല് വരെ കോച്ചുകള്‍ ഉണ്ടാകും. ഇവയുടെ പട്ടിക സ്റ്റേഷനുകളില്‍ ലഭ്യമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close