സ്മാര്‍ട്ട് സിറ്റി പദ്ധതി മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും

സ്മാര്‍ട്ട് സിറ്റി പദ്ധതി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ജാബിര്‍ ബിന്‍ ഹാഫിസ്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്മാര്‍ട്ട് സിറ്റി വൈസ് പ്രസിഡന്റ് ജാബിര്‍ ബിന്‍ ഹാഫിസ്, സി ഇ ഒ ബാജു ജോര്‍ജ് എന്നിവരാണ് പങ്കെടുത്തത്. പ്രമുഖ വ്യവസായി എം എ യൂസഫലിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായിട്ടാണ് സ്മാര്‍ട്ട് സിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയെക്കുറിച്ചുളള വിശദാംശങ്ങളും പ്രവര്‍ത്തന പുരോഗതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചറിഞ്ഞു.

Show More

Related Articles

Close
Close