സ്മാര്‍ട്ട്‌സിറ്റി ഉദ്ഘാടനം ഇന്ന്‌

Smart_City_1770775fകേരളം പ്രതീക്ഷയോടെ കാത്തിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കും. യുഎഇ കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് സ്മാര്‍ട്ട് സിറ്റിക്കു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു

പ്രതീക്ഷിച്ചതിലും 9 മാസം വൈകിയാണ് 246 ഏക്കറിലുളള സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഏഴു നിലകളിലായുളള കെട്ടടിം ഇന്ത്യയില്‍ തന്നെ ലീഡ് പ്ലാറ്റിനം റേറ്റിങ്ങുള്ള ഏറ്റവും വലിയ ഐടി ടവറാണ്. ആദ്യ ഘട്ടത്തില്‍ 27 ഐടി കമ്പനികളുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.ഇവര്‍ 3 മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും.

മറ്റൊരു വമ്പന്‍ കമ്പനിയുമായുളള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് സ്മാര്‍ട്ട് സിററി സിഇഓ ബാജു ജോര്‍ജു അറിയിച്ചു.യുഎഇ കാബിനറ്റ് അഫയേഴ്‌സ് മന്ത്രിയും ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി,വൈസ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ബയാത്ത്,മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ആദ്യ ഘട്ടത്തിന്‍റെ ഉദ്ഘാടനത്തോടൊപ്പം മൊത്തം 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴു കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും. മൂന്നു വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുകൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി, ഐടി രംഗത്ത് പുതിയ കാല്‍വെയ്പിന് തുടക്കം കുറിക്കുമെന്ന് യുഎഇ ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി അല്‍ ഗര്‍ഗാവി പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലാണ് സിപിഎം സ്മാര്‍ട് സിറ്റിയെ എതിര്‍ക്കുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുംപറഞ്ഞു

വൈകിട്ട് ആറ് മണിക്കാണ് ദുബൈയില്‍ നിന്നുള്ള സംഘം കൊച്ചിയിലെത്തിയത്. യുഎഇ ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി അല്‍ ഗര്‍ഗാവി, ദുബൈ ഹോള്‍ഡിംഗ്‌സ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബയാത്ത് ,യുഎഇയുടെ ഇന്ത്യന്‍ അംബാസഡര്‍ ഡോക്ടര്‍ അഹമ്മദ് അല്‍ ബന്ന എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രമുഖ വ്യവസായി എം എ യുസുഫലി തുടങ്ങയിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.വളരെ പ്രതീക്ഷകളോടെയാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയെ കാണുന്നതെന്ന് മന്ത്രി അല്‍ ഗര്‍ഗാവി പറഞ്ഞു സ്മാര്‍ട് സിറ്റി ആദ്യ ഘട്ട ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close