ദീപാവലിയില്‍ പതിനായിരം സാരി നല്‍കി വീട്ടമ്മമാരെ മെരുക്കാന്‍ സ്മൃതി ഇറാനി

അമേഠിയിലെ ബിജെപി വനിതാപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 10,000 സാരികളാണ് സ്മൃതി പ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കുന്നത്. അമേഠിയിലേക്ക് ഇവ എത്തിക്കാനുള്ള ഏര്‍പ്പാടുകളെല്ലാം പൂര്‍ത്തിയായി.

ദീപാവലി ആഘോഷത്തിന് പാര്‍ട്ടിയുടെ വനിതാപ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കി അവരെ സന്തോഷിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും കൂടിയാണ് സമ്മാനം നല്‍കുന്നതെന്നാണ് മന്ത്രിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തനിക്ക് വോട്ടു ചെയ്ത വനിതകള്‍ക്കായി സ്മൃതി ഇറാനി സാരികളെത്തിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു.

സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേഠിയിലെ ജനങ്ങളുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നത് തുണയാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയെങ്കിലും ബിജെപിയ്ക്ക് വോട്ടുനില ഏറെ മെച്ചപ്പെടുത്താനായി. സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേഠിയിലെ ജനങ്ങളുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നത് തുണയാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Show More

Related Articles

Close
Close