സി.പി.എമ്മിന്റെ പൊള്ളത്തരം തിരിച്ചറിയണം: വെള്ളാപ്പള്ളി

സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തെ നിയന്ത്രിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക സംരക്ഷണം പറയുന്ന സി.പി.എമ്മിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പിയുടെ വാർഷിക പൊതുയോഗം കൊല്ലം ശ്രീനാരായണ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.