ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

സോളാര്‍ വിവാദത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിയ്ക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം നടത്താനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്. പൊതു പ്രവര്‍ത്തകനായ പിഡി ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ആണ് ഉത്തരവ്.
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും ആര്യാടനും എതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അസാധാരണമായ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകും എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കുമെന്നും കോടതി പറഞ്ഞു. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യ നീതിയാണ് നല്‍കുകയെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ അന്വേഷിയ്‌ക്കേണ്ടത് പോലീസ് ആണെന്നും കോടതിയല്ലെന്നും വിജിലന്‍സ് കോടതി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close