സോളാർ കേസിൽ മുഖ്യമന്ത്രിയെ വിസ്തരിക്കും

Chandy--621x414കൊച്ചി:  വിവാദമായ സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അന്വേഷണ കമീഷൻ വിസ്തരിക്കും. ഈ മാസം 25ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും വിസ്താരം. സാക്ഷി വിസ്താരത്തിന് ഹാജരാകാൻ തയാറാണെന്ന് മുഖ്യമന്ത്രി സോളാർ കമീഷനെ അറിയിച്ചിട്ടുണ്ട്.

േകസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കമീഷൻ നടപടി. വിസ്താരത്തിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കമീഷൻ ഒാഫ് എൻക്വയറി ആക്ട് സെക്ഷൻ 8ബി പ്രകാരം മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, സോളാർ കേസിൽ സരിത എസ്. നായർ കമീഷന് മുമ്പാകെ ഇന്ന് ഹാജരായില്ല. ആലപ്പുഴ രാമങ്കരി കോടതിയിൽ കേസുള്ളതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് സരിതയുടെ വിശദീകരണം. ബാഹ്യ സമ്മർദം ഉള്ളതു കൊണ്ടാണ് സരിത ഹാജരാകാത്തതെന്ന് സോളാർ കമീഷൻ അഭിപ്രായപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close