സോണി എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യയില്‍: വില 59,990 രൂപ

സോണിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യയിലെത്തി. ആമസോണ്‍ ഇന്ത്യ വഴി വില്‍ക്കുന്ന സോണി എക്‌സ്പീരിയ xz പ്രീമിയം ഹാന്‍ഡ്‌സെറ്റിന്റെ ഇന്ത്യയിലെ വില 59,990 രൂപയാണ്. ആമസോണിനു പുറമെ സോണിയുടെ രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും വാങ്ങാം.

ഈ വര്‍ഷം ആദ്യം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് എക്‌സ്പീരിയ XZ പ്രീമിയം ആദ്യമായി അവതരിപ്പിച്ചത്. 4ജിബി റാം ശേഷിയോടെ എത്തുന്ന ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന കരുത്ത് ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസ്സര്‍ തന്നെയാണ്. മറ്റൊരു പ്രധാന ഫീച്ചര്‍ 64 ജിബി സ്റ്റോറേജ,് 256 ജിബി വരെ ഉയര്‍ത്താന്‍ കഴിയും. 19 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയില്‍ 4കെ വീഡിയോ പകര്‍ത്താനാകും. 13 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ.

ആന്‍ഡ്രോയ്ഡ് നൂഗട്ട് 7.1.1 ല്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ 3,230 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി ലൈഫ് കൂട്ടാനായി സ്റ്റാമിന മോഡ് ഫീച്ചറുമുണ്ട്. ക്വാല്‍കം ക്വിക്ക് ചാര്‍ജ് 3.0 സാങ്കേതിക വിദ്യയും ബാറ്ററി ചാര്‍ജിംങ് വേഗം കൂട്ടും. 5.5 ഇഞ്ച് 4കെ (2160×3840 പിക്‌സല്‍) ഡിസ്‌പ്ലെയാണ്. എക്‌സ്‌റിയാലിറ്റി ഫോര്‍ മൊബൈല്‍ ഡിസ്‌പ്ലേ എന്‍ജിന്‍ ഫീച്ചറും ഇതിലുണ്ട്.

ലുമിനുസ് ക്രോം, ഡീപ് സീ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് എക്‌സ്പീരിയ XZ പ്രീമിയം എത്തുന്നത്. വില്‍പ്പന തുടങ്ങുന്നത് ബുധനാഴ്ച മുതലാണ്.

Show More

Related Articles

Close
Close