സൗദിയില്‍ സമഗ്ര സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങി; രാജ്യത്തെ 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകും!

സൗദിയില്‍ സമഗ്ര സ്വദേശിവത്കരണം (നിതാഖാത്) നടപ്പാക്കി തുടങ്ങി. ചൊവ്വാഴ്ച മുതലാണ് സമഗ്ര സ്വദേശിവത്കരണത്തിനുള്ള നടപടികള്‍ക്ക് സൗദി തുടക്കമിട്ടത്. ഇതോടെ രാജ്യത്തെ 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസികള്‍ ധാരാളമായി ജോലി ചെയുന്ന ഓട്ടോ മൊബൈല്‍, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക മേഖലകളിലാണ് സൗദി സര്‍ക്കാര്‍ സമഗ്ര സ്വദേശിവത്കരണം നടപ്പാക്കുന്നത്.

നിയമലംഘനം നടത്തി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്ക് കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് തൊഴില്‍മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20,000 റിയാല്‍ (ഏകദേശം 3,90,000 രൂപ) വരെ പിഴയും തടവ് ശിക്ഷ അടക്കമുള്ള നടപടികളും നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

സമഗ്ര സ്വദേശിവത്കരണം നടപ്പാക്കിയതോടെ മലയാളികള്‍ അടക്കമുള്ളവര്‍ രാജ്യം വിടുകയാണ്. സൗദിയിലെ വ്യാപാരമേഖലയിലെ 65 ശതമാനം പേരും വിദേശികളാണ്. ഈ മേഖലയില്‍ ജോലി ചെയുന്ന 12.30 ലക്ഷം വിദേശികളില്‍ ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. ലക്ഷക്കണക്കിന് പ്രവാസികളാകും സമഗ്ര സ്വദേശിവത്കരണം തുടങ്ങിയതോടെ രാജ്യം വിടാന്‍ ഒരുങ്ങുന്നത്.

Show More

Related Articles

Close
Close