ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി; ജീവപര്യന്തം നിലനില്‍ക്കും.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി.

കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്.

ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകത്തിനുള്ള ഐപിസി 302 വകുപ്പ് ഒഴിവാക്കിയപ്പോള്‍ ഗുരുതരമായി പരിക്കേല്‍പിച്ചതിനുള്ള ഐപിസി 325 വകുപ്പ് കോടതി പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് ഏഴു വര്‍ഷം കഠിനതടവും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഇതും ജീവപര്യന്തവും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.

ട്രെയിനില്‍ നിന്ന് സൗമ്യ സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കൊലപാതകക്കുറ്റവും അതിന് നല്‍കിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.

ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് സൗമ്യയെ തള്ളിയിടാന്‍ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു.

2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് സൗമ്യ മരിച്ചു.

 

Show More

Related Articles

Close
Close