എടി‌എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ ദൗത്യസംഘം

എടി‌എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ ദൗത്യസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. മൈക്രോ എടി‌എം സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചു.

കഴിഞ്ഞദിവസം രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗവും രാവിലെ ധനകാ‍ര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അവലോകന യോഗത്തിനും ശേഷമാണ് ശക്തികാന്ത് ദാസ് മാധ്യമങ്ങളെ കണ്ടത്.

പോസ്റ്റോഫീസുകള്‍ വഴി കൂടുതല്‍ പണം മാറ്റി നല്‍കും. ഇതിനായി പോസ്റ്റോഫീസുകളില്‍ കൂടുതല്‍ പണം എത്തിക്കുമെന്നും ധനകാര്യ സെക്രട്ടറി അറിയിച്ചു.

പെട്രോള്‍ പമ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ നവംബര്‍ 24 വരെ അസാധുവാക്കിയ നോട്ടുകള്‍ എടുക്കും. പല പെട്രോള്‍ പമ്പുകളും പഴയ നോട്ടുകള്‍ എടുക്കാന്‍ മടിക്കുന്നത് കൊണ്ടാണ് താന്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ രണ്ടായിരം നോട്ടുകള്‍ വയ്ക്കാന്‍ എ‌ടി‌എം പുനക്രമീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം പുതിയ 500 രൂപ നോട്ടുകളും വയ്ക്കണം. ഇതിനായാണ് ദൌത്യസംഘത്തെ നിയോഗിച്ചത്. രാജ്യവ്യാപകമായി എടി‌എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ ഉടന്‍ വയ്ക്കും. ഇങ്ങനെ പുനക്രമീകരിച്ച എടി‌എമ്മുകളില്‍ നിന്നും മാത്രമായിരിക്കും 2500 രൂപ എടുക്കാനാവുകയെന്നും ശക്തികാന്ത് ദാസ് അറിയിച്ചു.

 

Show More

Related Articles

Close
Close