ബലാമണിയമ്മ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക്

ഈ വര്‍ഷത്തെ ബാലമണിയമ്മ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരം. മലയാള സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ബാലമണിയമ്മ പുരസ്‌ക്കാരത്തിന് അദ്ദേഹം അര്‍ഹനായത്.

സി രാധാകൃഷ്ണന്‍, കെ.എല്‍ മോഹനവര്‍മ, എസ് രമേശന്‍ നായര്‍, കെ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരജേതാവിനെ തെരഞ്ഞെടുത്തത്.

നവംബര്‍ എട്ടിന് നടക്കുന്ന അന്താരാഷ്ട്ര പുസ്തകവേദിയില്‍വെച്ചാണ് പുരസ്‌ക്കാരം സമ്മാനിക്കുക. നേരത്തെ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിരുന്നു.

1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ അദ്ദേഹത്തിന് ലഭിച്ചു.

Show More

Related Articles

Close
Close