ശ്രീനിവാസന്‍ വീണ്ടും സിപിഎം വേദിയില്‍

sreenivasan new movie photos00സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശ്രീനിവാസന്‍ വീണ്ടും സിപിഎം വേദിയില്‍. കൊച്ചിയില്‍ സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നര്‍വഹിക്കാനാണ് ശ്രീനിവാസന്‍ എത്തിയത്. ഭരണത്തിലിരിക്കുന്നവരുടെ സില്‍ബന്ധികള്‍ അന്യസംസ്ഥാനങ്ങളില്‍ മാരക വിഷം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് അവ നിരോധിക്കാത്തതെന്നും ശ്രീനിവാസന്‍ പറഞ്ഞു. കേരളത്തെ ജൈവ പച്ചക്കറി സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കാര്‍ഷിക കോളേജില്‍ രാസവളം ഉപയോഗിച്ച കൃഷി ചെയ്യുന്നതിനെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നല്ല ഭക്ഷണം കൊടുക്കാതെ കാന്‍സര്‍ ആശുപത്രികള്‍ ഉണ്ടാക്കുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ജൈവ പച്ചക്കറി സ്റ്റാളുകള്‍ക്ക് പിന്നാലെയാണ് സിപിഎം ജൈവ പച്ചക്കറി കൃഷിക്ക് ഇറങ്ങുന്നത്. കൊച്ചിയിലെ ലെനിന്‍ സെന്ററിന് എതിര്‍വശത്തെ ഭൂമിയിലാണ് കൃഷി. മുമ്പും പലകുറി പരിപാടികളില്‍ പങ്കെടുക്കാന്‍ സിപിഎം ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകള്‍ കാരണം ശ്രീനിവാസന്‍ അവ നിരസിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close