പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ബോംബ് ശേഖരം കണ്ടെത്തി

kerala-padmanabhaswamy-temple

തിരുവനന്തപുരം: തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ ബോംബ് ശേഖരം കണ്ടെത്തി. ക്ഷേത്രത്തിന് സമീപമുള്ള പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്. നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

ഇന്നു രാവിലെയാണ് പുരാവസ്തു വകുപ്പിന്റെ ഓഫീസിന് അടുത്തുള്ള കുളം വറ്റിച്ചപ്പോഴാണ് നിരവധി  ബോംബുകള്‍ കണ്ടെത്തിയത്. ബോംബുകള്‍ ചാക്ക്ല്‍  കെട്ടിയ നിലയില്‍ കണ്ടെത്തിയത്.  സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് നിര്‍വീര്യകരണ സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി. ഉച്ചയോടെ ബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുറച്ചുകാലം പഴക്കമുള്ളവയാണ് ബോംബുകളെന്ന് പൊലീസ് വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close