പുതിയ ആരോപണവുമായി നടി ശ്രീ റെഡ്ഡി…ഇത്തവണ സച്ചിന്‍ തെണ്ടുക്കല്‍ക്കറിനെതിരെ!

ഹൈദരാബാദ്: തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച നടിയാണ് ശ്രീ റെഡ്ഡി. അവസരങ്ങള്‍ തരാമെന്ന് പറഞ്ഞ് തന്നെ പല പ്രമുഖരും പീഡിപ്പിച്ചുവെന്ന് പറഞ്ഞ ശ്രീ റെഡ്ഡി ഓരോരുത്തരുടേയും പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിരുന്നു.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണ സിനിമാ താരമല്ല ശ്രീ റെഡ്ഡിയുടെ ഉന്നം. പകരം ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നേരെയാണ് ശ്രീ റെഡ്ഡി ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സച്ചിനെതിരെ നടി
ക്രിക്കറ്റ് താരങ്ങളെ പൊതുവെ സിനിമാ നടിമാരുമായി ചേര്‍ത്ത് കഥകള്‍ ഇറങ്ങുന്നത് സാധാരണമാണ്.
എന്നാല്‍ മെതാനത്തിന് അകത്തും പുറത്തും ചീത്തപ്പേരുകളൊന്നും കേള്‍പ്പിക്കാത്ത ജെന്റില്‍മാനാണ് സച്ചിന്‍ തെണ്ടുക്കല്‍. ക്രിക്കറ്റ് പ്രേമികളുടെ ഈ ദൈവത്തിന് എതിരെയാണ് നടി ശ്രീ റെഡ്ഡി പുതിയ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

തെലുഗ് സിനിമയിലെ സൂപ്പര്‍ നായിക ചാര്‍മിയുമായി ചേര്‍ത്താണ് സച്ചിനെതിരെ ശ്രീ റെഡ്ഡിയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീ റെഡ്ഡി സച്ചിനെ വലിച്ചിഴച്ചിരിക്കുന്നത്. സച്ചിനെ സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്നും ചാര്‍മ്മിയെ ചാര്‍മിംഗി എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീ റെഡ്ഡി വിശേഷിപ്പിച്ചിരിക്കുന്നത്.

 

പോസ്റ്റ് ഇതാണ്: സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഒരിക്കല്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ ചാര്‍മ്മിംഗ് എന്ന പെണ്‍കുട്ടിയുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഉന്നതനായ ചാമുണ്ഡേശ്വര്‍ സ്വാമി ആയിരുന്നു ഇവര്‍ക്കിടയിലെ മൂന്നാമന്‍. മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, ഞാനുദ്ദേശിച്ചത് പ്രണയമാണ് എന്നാണ് ശ്രീ റെഡ്ഡിയുടെ പോസ്റ്റ്.

ആന്ധ്ര പ്രദേശിലെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരമായ ചാമുണ്ഡേശ്വര്‍ നാഥിനെയാണ് ശ്രീ റെഡ്ഡി ചാമുണ്ഡേശ്വര്‍ സ്വാമിയെന്ന് വിളിച്ചിരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ നേരത്തെ ഹൈദരാബാദില്‍ വെച്ച്‌ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പ്രതിഷേധവുമായി ആരാധകര്‍
നടി ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും സച്ചിന്‍ പങ്കെടുത്ത ഈ പരിപാടിയില്‍ സംഭന്ധിച്ചിരുന്നു. ഇതുമായി ചേര്‍ത്തുകൊണ്ടാണ് ശ്രീ റെഡ്ഡിയുടെ ആരോപണം എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എന്നാല്‍ ക്രിക്കറ്റ് ദൈവത്തെ തൊട്ടതോടെ സച്ചിന്‍ ആരാധകര്‍ ശ്രീ റെഡ്ഡിക്കെതിരെ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണ്.
ഫേസ്ബുക്കില്‍ നടി സച്ചിനെതിരെ ഇട്ടിരിക്കുന്ന പോസ്റ്റിന് താഴെ തന്നെ മലയാളികളായ ആരാധകര്‍ അടക്കം വന്ന് തെറിവിളി തുടങ്ങിയിട്ടുണ്ട്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയ്ക്ക് സംഭവിച്ചത് തന്നെ ശ്രീറെഡ്ഡിക്കും സംഭവിക്കും എന്നാണ് ഫാന്‍സ് ഭീഷണി മുഴക്കുന്നത്.നീ തീര്‍ന്നെടി മോളേ തീര്‍ന്ന് എന്ന തരത്തിലാണ് കമന്റുകള്‍. നീ തീര്‍ന്നീടി മോളേ… മലയാളി പിള്ളേരങ്ങാനും അറിഞ്ഞാല്‍.. കുഴിയില്‍ കിടക്കുന്ന നിന്റെ വല്യപ്പന്‍ വരെ വന്നു നിന്റെ കരണക്കല്ലു അടിച്ചു പൊളിക്കും… പിള്ളേരിപ്പോ എത്തും കേട്ടോ എന്നാണ് ഒരു മലയാളി ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.
Show More

Related Articles

Close
Close