സെറിന്‍ ഖാന്റെ പുതുചിത്രത്തിനൊപ്പം ശ്രീശാന്ത്

ബോളിവുഡ് താരസുന്ദരി സെറിന്‍ ഖാന്റെ പുതിയചിത്രം അസ്‌കര്‍ 2 ശ്രീശാന്തിനൊപ്പം. ആനന്ദ് മഹാദേവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 2006 ല്‍ പുറത്തിറങ്ങിയ അസ്‌കര്‍ന്റെ രണ്ടാം ഭാഗമായ അസ്‌കര്‍ 2 ലാണ് സെറിന്‍ഖാനൊപ്പം ശ്രീശാന്ത് എത്തുന്നത്.

ആദ്യചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയായിരുന്നു നായകന്‍. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല അക്‌സര്‍ 2 എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഷൂട്ടിങ്ങ് വിവരങ്ങള്‍ ശ്രീശാന്ത് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. പെരുന്നാളില്‍ ഷൂട്ടിങ്ങ് ആരംഭിച്ചുകഴിഞ്ഞു.

കൗസ്തവ്‌ നാരായണന്‍ നിയോഗി സംവിധാനം ചെയ്യുന്ന കബാരത്ത് എന്ന ചിത്രത്തിലാണ് ശ്രീശാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോവിന്ദ് സംവിധാനംചെയ്യുന്ന ടീം ഫൈവ് എന്ന മലയാളചിത്രത്തിലെ നായകനായിരുന്നു ശ്രീശാന്ത്.

Show More

Related Articles

Close
Close