നാടിനെ അമ്പാടിയാക്കി ശോഭായാത്രകള്‍

983745_764004543746396_1486596683412501298_n
ഗ്രാമ നഗര വീഥികളെ അമ്പടിയാക്കി ശോഭായാത്രകള്‍ നടന്നു. മഞ്ഞപ്പട്ടും മയില്‍പ്പീലിയും ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ഭക്ത സഹസ്രങ്ങളെ കൃഷ്ണ ലീലകളിലാറാടിച്ചു. പുരാണ ഇതിഹാസ കഥാപാത്രങ്ങള്‍ ഉണ്ണിക്കണ്ണന്മാരെ അനുഗമിച്ചു. കൃഷ്ണ ലീലകളുടെ വിവിധ ദൃശ്യങ്ങള്‍ നിശ്ചല ദൃശ്യങ്ങളായി ശോഭായാത്രയെ ആകര്‍ഷണമാക്കി. ഉറിയില്‍ തൂങ്ങിയ കണ്ണനും, വൃന്ദവനലീലകളും, ആസുരിക മര്‍ദ്ദനങ്ങളും ഇവയില്‍ സ്ഥാനം പിടിച്ചു. ശോഭായാത്രകള്‍ക്ക് മിഴിവേകി വിവിധവാദ്യങ്ങളും കാവടിയും അമ്മന്‍കുടവും അണിനിരന്നു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് അയ്യായിരത്തിലേറെ കേന്ദ്രങ്ങളില്‍ ഇന്ന് ശോഭായാത്രകള്‍ നടന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,ആലപ്പുഴ,തൃശൂര്‍, കൊല്ലം എന്നീ മഹാനഗരങ്ങളിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലുമാണ് ശോഭായാത്രകള്‍ നടന്നത്. വൈകിട്ട് 3 മണിയോടെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും വര്‍ണാഭമായ ശോഭായാത്രകള്‍ ആരംഭിച്ചു.
11986476_764004913746359_5056528757584113118_n
കായംകുളം: ശ്രീകൃഷ്ണജയന്തി ആഘോഷത്തോട് അനുബന്ധിച്ചു ബാലഗോകുലത്തി ആഭിമുഖ്യത്തില്‍ കായംകുളം പുതിയേടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നടന്ന ശോഭയാത്ര കായംകുളം നഗരത്തെ അമ്പാടി ആക്കി മാറ്റി നൂറുകണക്കിന് ഉണ്ണികണ്ണന്‍മാരുടെയും മറ്റു വേഷധാരികളുടെയും രഥം നിശച്ചാല ദ്രിശ്യങ്ങള്‍ പഞ്ചവാദ്യം തുടങ്ങിയവയും ശോഭ യാത്രയില്‍ അണിനിരന്നു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close