എസ്‌ എസ്‌ എല്‍ സി പരീക്ഷയ്‌ക്ക്‌ ഇന്ന് തുടക്കമാകും

daya_010411_sslc22903 സെന്ററുകളിലായി 4,74,286 വിദ്യാര്‍ഥികളാണ്‌ ഇക്കുറി പരീക്ഷ എഴുതുന്നത്‌. ഇവരില്‍ 2,33,094 പേര്‍ പെണ്‍കുട്ടികളും 2,41,192 പേര്‍ ആണ്‍കുട്ടികളുമാണ്‌. ഇതില്‍ 2,591 പേര്‍ പ്രൈവറ്റായി രജിസ്‌റ്റര്‍ ചെയ്‌തവരാണ്‌.  ഈ മാസം ഇരുപത്തി മൂന്നിനാണ് പരീക്ഷ കഴിയുന്നത്.
ഉച്ചകഴിഞ്ഞ്‌ 1.30 മുതലുള്ള പരീക്ഷയ്‌ക്ക്‌ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എം എസ്‌ ജയ അറിയിച്ചു. 54 സെന്ററുകളിലായി നടക്കുന്ന മൂല്യനിര്‍ണയം ഏപ്രില്‍ 16-നകം പൂര്‍ത്തിയാക്കി 25-ന്‌ മുന്‍പ്‌ ഫലപ്രഖ്യാപനം നടത്തുമെന്നും അവര്‍ അറിയിച്ചു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close