എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു: 97.99 % വിജയം

SSLC 2തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.99 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.52 ശതമാനം അധികം പേര്‍ ഇത്തവണ വിജയിച്ചതായി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് തിരുവനന്തപുരത്ത് പറഞ്ഞു. പരീക്ഷയെഴുതിയവരില്‍ 4,58,841 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയാണ് വിജയശതമാനത്തില്‍ മുന്‍പില്‍. 97.99 ശതമാനം പേരാണ് ജില്ലയില്‍ വിജയിച്ചത്. വിജയശതമാനം കുറഞ്ഞ ജില്ല പാലക്കാടും . എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 12,287 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.  മെയ് ആറ് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close