എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

lunapic_136696858921625_2എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷ എഴുതിയ 4 ലക്ഷത്തി 68 ആയിരത്തി 495 വിദ്യാര്‍ഥികളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് നാല് മണിക്ക് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ഫലപ്രഖ്യാപനം നടത്തിയാലുടന്‍ വിവിധ വെബ്‌സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കും. പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എംഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റുകള്‍ക്ക് പുറമേ സഫലം എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലൂടെയും ഫലമറിയാം, www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. കോള്‍ സെന്റര്‍ മുഖേനയും ഫലമറിയാം. ബിഎസ്എന്‍എല്‍ ലാന്റ്‌ലൈന്‍ ല്‍ നിന്ന് 155300 എന്ന നമ്പരിലും ബിഎസ്എന്‍എല്‍ മൊബൈലില്‍ നിന്ന് 0471 155 300 എന്ന നമ്പരില്‍ വിളിച്ചാല്‍ ഫലമറിയാം. മറ്റ് മൊബൈലുകളില്‍ നിന്ന് 0471 – 2335523, 2115054, 2115098 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close