ദേശീയ പണിമുടക്ക്: പ്രതികരണം മോശം

bharat
തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വാഹനങ്ങള്‍ ഓടുന്നില്ല. കേരളവും ബംഗാളും ഒഴികെ മറ്റുസംസ്ഥാനങ്ങളില്‍ പണിമുടക്ക് ഭാഗികമാണ്.

വിലക്കയറ്റം നിയന്ത്രിക്കുക, റെയിൽവേ, ഇൻഷുറൻസ്, പ്രതിരോധ മേഖലകളിൽ നേരിട്ടുള്ള വിദേശ മുതൽമുടക്ക് അനുവദിക്കാതിരിക്കുക, തൊഴിൽ നിയമ ഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 2ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക്.

സിഐടിയു, ഐഎൻടിയുസി, എസ്ടിയു, ഐടിയുസി, എച്ച്എംഎസ് ഉൾപ്പടെ 10 പ്രമുഖ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബിഎംഎസ് ആദ്യം പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടേയും ബാങ്ക്-ഇന്‍ഷുറന്‍സ്-തപാല്‍-ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി വെച്ചു. ഇന്നത്തെ ഇന്റർവ്യൂവിന് മാറ്റമില്ല. അതേസമയം, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡയസ്‌നോൺ പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും. ജോലിക്ക് എത്തുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close