മാലിന്യക്കൂമ്പാരത്തിന് മുന്നില്‍ കുത്തിയിരുന്ന് ജഡ്ജി; നിമിഷങ്ങള്‍ക്കകം നടപടിയെടുത്ത് നഗരസഭ

എറണാകുളം പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ കൂമ്പാരമായിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സബ് ജഡ്ജിയുടെ പ്രതിഷേധം. സബ് ജഡ്ജിയും എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എ.എം.ബഷീര്‍ മാലിന്യക്കൂമ്പാരത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മാലിന്യം നീക്കാനുള്ള നടപടികള്‍ നഗരസഭ വേഗത്തില്‍ എടുക്കുകയും ചെയ്തു.  മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയ ശേഷമാണ് ജ‍‍ഡ്‍ജി അവിടെ നിന്ന് പോയത്. ജനങ്ങള്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റിലെത്തിയതെന്നും മനുഷ്യര്‍ക്ക് കഴിയാനാകാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും എ.എം.ബഷീര്‍ പറഞ്ഞു.

Show More

Related Articles

Close
Close