മത്സരിക്കാനില്ലെന്ന് സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌ക്രീനിങ് കമ്മറ്റി ഇന്ന് ന്യൂഡല്‍ഹിയില്‍ വീണ്ടും ചേരുന്നുണ്ട്. തര്‍ക്കങ്ങള്‍ ഇന്നത്തോടെ പരിഹരിക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ എത്തിക്കരുതെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Show More

Related Articles

Close
Close