പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും കണ്ണിറുക്കിയതും ശരിയായില്ല: സഭാ മര്യാദ രാഹുല്‍ പാലിച്ചില്ല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് ലോകസഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. സഭാ മര്യാദ രാഹുല്‍ പാലിച്ചില്ല. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് മാനിക്കണം. മോദിയെ ആലിംഗനം ചെയ്തതിന് ശേഷം കണ്ണിറുക്കി കാണിച്ചത് ശരിയായില്ല. സഭയ്ക്കുള്ളില്‍ നാടകം വേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

തന്‍റെ പ്രസംഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്തത്. സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പോയി പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തെത്തിയ ശേഷമാണ് മോദിയെ രാഹുല്‍ ആലിംഗം ചെയ്തത്. രാഹുലിന് ചിരിച്ചു കൊണ്ട് മോദി ഹസ്തദാനം ചെയ്യുകയും പുറത്തുതട്ടുകയും ചെയ്തു.

Show More

Related Articles

Close
Close