സണ്ണി ലിയോണിനെ നേരിട്ട് കാണാന്‍ ഇനി ഡല്‍ഹി പോയാല്‍ മതി

ആരാധകര്‍ക്ക് ബോളിവുഡ് താരം സണ്ണി ലിയോണിനെ നേരിട്ട് കാണാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും ഇനി ഡല്‍ഹിയില്‍ പോയാല്‍ മതി. താരത്തിന്റെ ഒറിജിനലിനെ വെല്ലുന്ന മെഴുക് പ്രതിമ പണികഴിപ്പിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ടുസാഡ്‌സ് മ്യൂസിയം.

ചൊവ്വാഴ്ച താരം നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മറക്കാനാവാത്ത അനുഭവമാണ് തന്റെ മെഴുക് പ്രതിമ എന്നായിരുന്നു സൃഷ്ടിയോട് താരത്തിന്റെ പ്രതികരണം

‘വളരെ സന്തോഷമുണ്ട്. നിരവധിപേരുടെ കഠിനാധ്വാനമാണ് ഈ ശില്പം’ സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ താരം കേരളത്തിലെത്തിയപ്പോള്‍ തടിച്ച് കൂടിയ ജനാവലി കാരണം ഗതാഗതം സ്തംഭിച്ചിരുന്നു. കരിയറിന്റെ ആരംഭ കാലത്ത് പോണ്‍ സിനിമകളിലെ അഭിനേത്രി ആയിരുന്ന സണ്ണി പിന്നീട് ബോളിവുഡില്‍ എത്തുകയായിരുന്നു. ജിസം 2, രാഗിണി എം.എം.എസ് 2, എക് പഹേലി ലീല തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടു.

Show More

Related Articles

Close
Close