റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കും സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ നല്‍കും

പ്രളയത്തില്‍ റേഷന്‍കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സപ്ലൈകോ വില്പനശാലകളില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് സിഎംഡി എം.എസ് ജയ അറിയിച്ചു. ഇതിനായി റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിട്ടുളള കാര്‍ഡുടമകളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയാല്‍ മതിയാകും. സപ്ലൈകോ വില്പനശാലകളിലെ ബില്ലിംഗ് സംവിധാനത്തില്‍ ഇതിനാവശ്യമായ മാറ്റം വരുത്തിയതായി സിഎംഡി അറിയിച്ചു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ മുടക്കം കൂടാതെ ലഭിക്കുന്നണ്ടെന്നുറപ്പു വരുത്താന്‍ പുതിയ സംവിധാനം എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ വില്പനശാലകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റേഷന്‍ കാര്‍ഡില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടില്ലാത്തവര്‍ ബന്ധപ്പെട്ട റേഷന്‍ കട ഉടമയില്‍ നിന്ന് റേഷന്‍ കാര്‍ഡിന്‍ന്റെ നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുളള സാക്ഷ്യപത്രം ഹാജരാക്കിയാലും ആനുകൂല്യങ്ങള്‍ ലഭിക്കും.

Show More

Related Articles

Close
Close