മോഹൻലാലിന് പിന്തുണയർപ്പിച്ച്;​മോഹൻലാൽ, മമ്മുട്ടി ഫാൻസ് അസോസിയേഷന്റെ പ്രകടനം

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തെ തുടര്‍ന്ന് മോഹന്‍ലാലിനെറ കോലം കത്തിച്ചതില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. എറണാകുളം കവിതാ തീയേറ്ററിനു മുന്നില്‍ നിന്നും ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിലേക്കായിരുന്നു പ്രകടനം.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും മോഹന്‍ലാലിന് പിന്തുണയറിച്ച് പ്രകടനത്തില്‍ പങ്കെുടുത്തു. രാഷ്ട്രീയമായ മുതലെടുപ്പിന് മോഹന്‍ലാലിനെ കരുവാക്കരുതെന്നായിരുന്നു പ്രതിഷേധകാരുടെ ആവശ്യം. രാവിലെ, ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മോഹൻലാലിന്‍റെ എളമക്കരയിലെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.

Show More

Related Articles

Close
Close