മദ്യവിൽപന മൗലികാവകാശമല്ല;സുപ്രീംകോടതി

മദ്യവിൽപന ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. നിയമപ്രകാരം മാത്രം ലഭിക്കുന്ന അവകാശം മാത്രമാണിത്. നിർബന്ധമായും ബാർ ലൈസൻസ് നൽകണമെന്ന് ബാറുടമകൾക്ക് പറയാനാകില്ല. മദ്യവിൽപന പൂർണമായും സർക്കാർ ഏറ്റെടുക്കുന്നതിലും തടസ്സമില്ല. ഇതുസംബന്ധിച്ച് നിരവധി കോടതി ഉത്തരവുകൾ ഉണ്ട്. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ആരാഞ്ഞു. മദ്യലഭ്യത കുറയുന്നതിന് അനുസരിച്ച് ഉപഭോഗവും കുറയില്ലേയെന്നും കോടതി ചോദിച്ചു. ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള തർക്കമാണോ മദ്യനയത്തിലേക്കു സർക്കാരിനെ നയിച്ചത്. നയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. മദ്യം വീട്ടില്‍ വാങ്ങി വച്ച് കഴിക്കുന്നത് തെറ്റല്ല. എന്നാൽ വീട്ടില്‍ വച്ച് കഴിക്കുന്നതിനെ അസംബന്ധമെന്ന് പറയാനാകില്ല.
പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതോടെ പുകവലി കുറഞ്ഞതിനെയാണ് മദ്യം നിരോധിക്കാനുള്ള തീരുമാനത്തെ സുപ്രീംകോടതി ഉപമിച്ചത്.