തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല, വിശദാംശങ്ങള്‍ നോമിനേഷനില്‍ ഉള്‍പ്പെടുത്തിയാല്‍ മതി: സുപ്രീം കോടതി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ലെന്ന് സുപ്രീം കോടതി. ക്രിമിനല്‍ കേസുള്ളവരെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.

ഗുരുതര കേസുള്ളവര്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.കേസില്‍ കുറ്റക്കാരാണെന്ന് തെളിയുന്നതുവരെ എം.പിമാരെയോ എം.എല്‍.എമാരെയോ അയോഗ്യരാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി

ക്രിമിനല്‍ കേസില്‍ പ്രതിയായ എല്ലാ സ്ഥാനാര്‍ത്ഥികളും ഫോമുകളില്‍ ഇക്കാര്യം വ്യക്തമാക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കണം. സ്ഥാനാര്‍ത്ഥികളുടെ പൂര്‍വ്വകാല ചരിത്രവും പൊതുസമക്ഷം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ആറുവര്‍ഷത്തിനുള്ളില്‍ മത്സരിക്കുന്നത് തടയുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം ചോദ്യം ചെയ്തുകൊണ്ടാണ് അശ്വിനി കുമാര്‍ കോടതിയെ സമീപിച്ചത്.

Show More

Related Articles

Close
Close