നിയമനിര്‍മാണം വേണമെന്ന്‌ സുപ്രീംകോടതി

supreme_court_1514205gസ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സേവന- വേതന വ്യവസ്‌ഥ സംബന്ധിച്ച്‌ ആറുമാസത്തിനകം നിയമനിര്‍മാണം നടത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനു നിര്‍ദേശം നല്‍കി.
സവന വേതന വ്യവസ്‌ഥ സംബന്ധിച്ചു പഠനം നടത്താന്‍ നാലാഴ്‌ചയ്‌ക്കകം വിദഗ്‌ധസമിതിയെ നിയോഗിക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ നിയമനിര്‍മാണം നടത്തണമെന്നുമാണു സുപ്രീംകോടതിയുടെ നിര്‍ദേശം.
സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരെ ശമ്പളം നല്‍കാതെ മാനേജ്‌മെന്റുകള്‍ ചൂഷണം ചെയ്യുന്നതിനെതിരേ പ്രഫണല്‍ നഴ്‌സസ്‌ അസോസിയേഷനും പ്രവാസി സെല്ലും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സേവന-വേതനവ്യവസ്‌ഥകള്‍ സംബന്ധിച്ചു വിശദമായ അന്വേഷണം വേണമെന്നു നിര്‍ദേശിച്ച കോടതി പലയിടത്തും തീരെ കുറഞ്ഞ വേതനത്തിലാണു നഴ്‌സുമാരും നഴ്‌സിങ്‌ ഹോം ജീവനക്കാരും ജോലി ചെയ്യുന്നതെന്നും നിരീക്ഷിച്ചു.
നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ സേവന വേതന വ്യവസ്‌ഥകളില്‍ ഇടപെടാനുള്ള അധികാരം അതതു സംസ്‌ഥാന സര്‍ക്കാരുകള്‍ക്കാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
ഈ പശ്‌ചാത്തലത്തിലാണ്‌ ഉടന്‍ നിയമനിര്‍മാണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്‌.
നഴ്‌സുമാരുടെയും നഴ്‌സിങ്‌ ജീവനക്കാരുടെയും ശമ്പളം മിനിമം വേതനനിയമത്തിനനുസരിച്ചാണോ എന്ന കാര്യത്തില്‍ പരിശോധന ആവശ്യമുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ മറുപടിയേത്തുടര്‍ന്നാണ്‌ ഇക്കാര്യം പഠിക്കാന്‍ വിദഗ്‌ധസമിതിയെ നിയോഗിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്‌.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close