രഞ്ജന്‍ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഒക്ടോബര്‍ മൂന്നിന് സത്യപ്രതിജ്ഞ!!

അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പിന്‍ഗാമിയായി ഗോഗോയി ഔദ്യോഗികമായി ചുതലയേല്‍ക്കും. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര വിരമിക്കും.

1954ല്‍ അസമിലാണ് രഞ്ജന്‍ ഗോഗോയിയുടെ ജനനം. 2001ല്‍ ഗുവഹത്തി ഹൈകോടതി ജഡ്ജിയായി നിയമനം. പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ ജഡ്ജിയായും 2011ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായും നിയമിച്ചു . 2012ല്‍ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി. 2019 നവംബര്‍ 17വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തുടരും.
ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തില്‍ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കേണ്ടത് ആരെയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടു കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി ജസ്റ്റിസ് ദീപക് മിശ്ര രഞ്ജന്‍ ഗോഗോയിയുടെ പേര് നിര്‍ദേശിച്ചത്.
ഗോഗോയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് ചെലമേശ്വര്‍ ആയിരുന്നു ദീപക് മിശ്ര കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജി. എന്നാല്‍ അദ്ദേഹം മെയ് 18 ന് വിരമിച്ചു.
നേരത്തെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ സുപ്രീംകോടതിക്ക് പുറത്ത് പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ജസ്റ്റിസ് ഗൊഗോയിയുമുണ്ടായിരുന്നു. ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതിയില്‍ നിയമിക്കുന്ന കാര്യത്തില്‍ ജസ്റ്റിസ് ഗൊഗോയിയും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Show More

Related Articles

Close
Close