സ്വവര്‍ഗ ലൈംഗികത ഇനി നിയമവിധേയം; സുപ്രീംകോടതിയുടെ ചരിത്ര വിധിയിലൂടെ അസാധുവായത് 125 വര്‍ഷം പഴക്കമുള്ള നിയമം!

ഇന്ത്യന്‍ സമൂഹത്തിന് ചരിത്ര വിധിയുമായി സുപ്രീം കോടതി. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.  377ാം വകുപ്പിലെ 16-ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതികോടതി വ്യക്തമാക്കി.

ഇതോടെ, 1892 കൊളോണിയല്‍ കാലഘട്ടം മുതലുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ വ്യവസ്ഥ റദ്ദാകും. വ്യത്യസ്ത വ്യക്തിത്വം മനസ്സിലാക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചുവെന്ന് ഇക്കാര്യത്തില്‍ വിധി പറഞ്ഞ് കോടതി വ്യക്തമാക്കി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ഭിന്ന ലൈംഗിക സമൂഹം എല്ലാ ഭരണഘടന അവകാശങ്ങള്‍ക്കും അര്‍ഹരാണ്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാന്‍ സമയമായി. ഒരാളുടെ സ്വത്വം നിഷേധിക്കുന്നത് മരണത്തിന് തുല്യമാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റക്കെട്ടായി നടത്തിയ ചരിത്രവിധിയില്‍ പറഞ്ഞു.
മൌലികാവകാശങ്ങള്‍ സദാചാരത്തിന്‍റെ പേരില്‍ ലംഘിക്കാനാകില്ല. താന്‍ എന്താണോ അതുപോലെ ജീവിക്കാം-കോടതി പറഞ്ഞു.
സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന 377ാം ഭാഗം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരതനാട്യം നര്‍ത്തകന്‍ നവ്‌തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, ഭക്ഷണശാല നടത്തിപ്പുകാരി റിതു ഡാല്‍മിയ, നീംറാന ഹോട്ടല്‍ സ്ഥാപകന്‍ അമന്‍ നാഥ്, ബിസിനസുകാരി അയേഷ കപൂര്‍ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ച് ജഡ്ജിമാരില്‍ നാല് ജഡ്ജിമാര്‍ പ്രത്യേകം വിധിന്യായങ്ങള്‍ പ്രസ്താവിച്ചെങ്കിലും ഒറ്റ അഭിപ്രായമായിരുന്നു.

Show More

Related Articles

Close
Close