ബിജെപി നേതാവ് കെ സുരേന്ദ്രന് വധഭീഷണി

കണ്ണൂരിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം സ്‌ഫോടനാത്മകമായ അവസ്ഥയില്‍. ബിജെപി നേതാവ് കെ സുരേന്ദ്രന് കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ഗതിവരുമെന്നുള്ള സൂചനയാണ് സിപിഎം അനുഭാവിയുടേതെന്ന് സംശയിക്കുന്ന എഫ്ബി പോസറ്റ്.

nipun 2

കെ സുരേന്ദ്രന് നേരെയുള്ള വധഭീഷണി വളരെ ഗൗരവത്തോടെയാണ് ബിജെപി-ആര്‍എസ്എസ് വൃത്തങ്ങള്‍ കാണുന്നത്. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ ചാനലില്‍ വ്യക്തമാക്കിയിരുന്നു.

nipun.nippu

ഇതിന് ശേഷമാണ് സുരേന്ദ്രന് വധഭീഷണി എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്. സിപിഎമ്മിനെതിരെ പോസ്റ്റിട്ട നിപുന്‍ നിപുവിന്റെ പ്രൊഫൈല്‍ പേജില്‍ ഏറെ പ്രകോപനമുണ്ടാക്കുന്നതും വൈരാഗ്യം ജനിപ്പിക്കുന്നതുമായ പോസറ്റുകളാണധികവും. കഴിഞ്ഞദിവസം പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു  പ്രതികാരമായി ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനെയും കൊലക്കത്തിയ്ക്കിരയാക്കിയിരുന്നു.

കുന്നരു കാരന്താട്ടെ പരേതനായ മന്ദ്യത്ത് കൃഷ്ണന്‍തൂളേരി വീട്ടില്‍ മാധവി ദമ്പതികളുടെ മകന്‍ സി. വി. ധനരാജാണ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍. ബിഎംഎസ് പയ്യന്നൂർ മേഖല പ്രസിഡന്റും  ഓട്ടോതൊഴിലാളിയുമായ പി കെ രാമചന്ദ്രനാണ് തൊട്ടുപിന്നാലെ വെട്ടേറ്റ് മരിച്ച ബിജെപിപ്രവര്‍ത്തകന്‍.

Show More

Related Articles

Close
Close