തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയെന്ന് സുരേഷ് ഗോപി

തന്റെ കരിയര്‍ നശിപ്പിച്ചത് ഉമ്മന്‍ചാണ്ടിയും സംഘവുമാണെന്ന് സുരേഷ് ഗോപി എംപി. അടിമാലിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ച തന്നെ തകര്‍ത്തത് കോണ്‍ഗ്രസല്ല , ഉമ്മന്‍ ചാണ്ടിയും ചില തല്‍പര കക്ഷികളുമാണെന്ന് രാജ്യസഭാ എംപി കൂടിയായ നടന്‍ പറഞ്ഞു. ഇതോടെ തനിക്ക് സിനിമാ അഭിനയം അവസാനിപ്പിക്കേണ്ടി വന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയായാലും ഗോത്രവര്‍ഗങ്ങളുടെ വികസനമായാലും ശരി പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ വികസനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ സിനിമാ ഭാഷ കടം കൊണ്ട് പറയുകയാണെങ്കില്‍ വികസനം എന്നാല്‍ പറയുന്നതല്ല, തന്തയ്ക്ക് പിറന്ന വികസനാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Show More

Related Articles

Close
Close