എൻഎസ്എസ് നേതൃത്വത്തെ സമുദായാംഗങ്ങൾ തിരുത്തണമെന്ന് സുരേഷ് ഗോപി

suresh gopi
എൻഎസ്എസ് നേതൃത്വത്തെ സമുദായാംഗങ്ങൾ തിരുത്തണമെന്ന് സുരേഷ് ഗോപി. ഇന്നലത്തെ സംഭവങ്ങൾ വേദനയുണ്ടാക്കിയെന്നും ആർക്കും പെരുന്നയിൽ ചെല്ലാൻപറ്റുന്ന സാഹചര്യം ഉണ്ടാക്കണമെന്നും പെരുന്നയിൽ ചെന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയല്ലായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

മന്നം സമാധിയിലും പെരുന്നയിലും സമുദായഅംഗങ്ങളായ ആർക്കും കയറിചെല്ലാവുന്ന ഒരു സാഹചര്യം ഉണ്ടാകണം. ഒരാൾ മാത്രമാണ് എല്ലാം എന്ന രീതി ശരിയല്ല.ഏതെങ്കിലും തരത്തിൽ എൻഎസ്എസ് നേതൃത്വവുമായി സമവായത്തിനല്ല താൻ ശ്രമിക്കുന്നതെന്നും ഒരു തിരുത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കര തിര‍ഞ്ഞെടുപ്പിൽ ഇന്നലെ വരെ പ്രചാരണം നടത്തുകയും വോട്ടെടുപ്പിന്റെ അന്ന് എൻഎസ്എസ് ആസ്ഥാനത്തെത്തുകയും ചെയ്യുന്ന തന്ത്രം മനസ്സിലാകും. അനേകലക്ഷം സമുദായാംഗങ്ങളുടെ ത്യാഗം നിറഞ്ഞ പ്രവർത്തനം കൊണ്ടു വളർന്നു വലുതായ എൻഎസ്എസിന്റെ വേദികളെ രാഷ്ട്രീയ കുതന്ത്രങ്ങൾക്കുള്ള അവസരമാക്കാൻ ആരെയും അനുവദിക്കില്ല. അത്തരം ഷോ എൻഎസ്എസിൽ വേണ്ട. ആരായാലും അത്തരം അഹങ്കാരം അനുവദിക്കില്ലെന്നും എൻഎസ്എസിനെക്കുറിച്ചോ പ്രവർത്തനത്തെക്കുറിച്ചോ ഇതുവരെ ഒന്നന്വേഷിക്കുക പോലും ചെയ്യാത്ത സുരേഷ് ഗോപിയുടെ വരവ് രാഷ്ട്രീയലക്ഷ്യം വച്ചാണെന്നു സുകുമാരൻ നായർ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close