സുരേഷ് ഗോപിയെ കിട്ടാത്തതിന് മഞ്ജുവാര്യരെ വലിച്ചിട്ടു

suresh-gopi-latest-007വിജയ സാധ്യതയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി ഇത്തവണ പ്രശസ്ത താരം മഞ്ജു വാര്യരെ ഇറക്കുമെന്ന വാര്‍ത്തയാണ് പരന്നത്. അപവാദ പ്രചരണങ്ങള്‍ നടത്തി ബിജെപി ജനശ്രദ്ധ പിടിച്ചു പറ്റാന്‍ നോക്കുകയാണെന്ന് വ്യക്തമായി കഴിഞ്ഞു. മഞ്ജു വാര്യര്‍ തന്നെ ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കു വേണ്ടിയും താന്‍ മത്സരിക്കാന്‍ പോകുന്നില്ലെന്നാണ് മഞ്ജു പറഞ്ഞത്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തെറ്റ്. എന്തടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മഞ്ജു വ്യക്തമാക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

മഞ്ജുവിനെ കൂടാതെ നടി മേനക സുരേഷിനെയും ബിജെപി ഇറക്കുമെന്നായിരുന്നു വാര്‍ത്തകള്‍. പ്രശസ്ത താരം സുരേഷ് ഗോപി മത്സരിക്കാന്‍ സമ്മതം മൂളാത്ത സാഹചര്യത്തില്‍ മഞ്ജുവിനെ മത്സരിപ്പിക്കുമെന്നുള്ള വാര്‍ത്ത ബിജെപി അടിച്ചിറക്കുകയായിരുന്നുവെന്നാണ് ആരോപണം. മഞ്ജുവാര്യരുമായി പാര്‍ട്ടി ചര്‍ച്ച നടത്തിയെന്നുവരെ പറഞ്ഞു. എന്നാല്‍, ഒരു ചര്‍ച്ചയും താനുമായി പാര്‍ട്ടി നടത്തിയിട്ടില്ലെന്നാണ് താരം പറയുന്നത്. താരങ്ങളെ ഇറക്കി വിജയം കൈപിടിയിലൊതുക്കാനാണ് ഓരോ പാര്‍ട്ടിക്കാരുടെയും നീക്കം.
Show More

Related Articles

Close
Close