ഹൃദയം തകര്‍ന്നെന്ന് സുരേഷ് ഗോപി

suresh-gopi-nss.jpg.image_.784.410
ഇന്നു രാവിലെ എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ്‌ഗോപിയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടു. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നത്.തുടർന്ന് സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാൻ ജി. സുകുമാരൻ നായർ ആവശ്യപ്പെടുകയായിരുന്നു. ഈ ഷോ എൻഎസ്എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഹൃദയം തകര്‍ന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close